തളിപ്പറമ്പ :തളിപ്പറമ്പ് കോൺഗ്രസ് പാർട്ടിയിൽ ഗ്രൂപ്പ് പോര്. പാർട്ടി വരത്തന്മാരെ നിർത്തുന്നതും തളിപ്പറമ്പിലെ തദ്ദേശവാസികളായ കോൺഗ്രസ് നേതാക്കളെ ഇലക്ഷന് പരിഗണിക്കാത്തതിനെയും സംബന്ധിച്ചാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്
പ്രശ്നത്തിന് പരിഹാരം ഉടനടി കണ്ടില്ലെങ്കിൽ വരുന്ന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ റിബൽ സ്ഥാനാർഥികളെ നിർത്തി കോൺഗ്രസ് പാർട്ടിയെ പ്രതിരോധത്തിൽ ആക്കുമെന്ന് കല്ലിങ്കൽ പത്മനാഭൻ.


നേരത്തെ ഉണ്ടായിരുന്ന ഈസ്റ്റ് മണ്ഡലം കമ്മിറ്റിയെ പിരിച്ചു വിട്ട് വരത്തന്മാർക്കായി സ്ഥാനമാനങ്ങൾ വിട്ടുകൊടുതെന്നും, വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തരം പ്രവർത്തി ആവർത്തിക്കുകയാണെങ്കിൽ പ്രബലരായ കോൺഗ്രസ് വിഭാഗം റിബൽ സ്ഥാനാർഥികളെ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടുമെന്നതും ശക്തമായ തീരുമാനം.യു ഡി എഫ് ന് കിട്ടേണ്ട വോട്ടുകൾ റിബൽ സ്ഥാനാർഥികളെ നിർത്തി അട്ടിമറിക്കും, അങ്ങനൊരു സാഹചര്യം വരുകയാണെങ്കിൽ സി പി എമ്മിനായിരിക്കും ഗുണകരമായി ഭവിക്കുകയെന്നും അഭിപ്രായപ്പെട്ടു. മോഹൻദാസ്, സരസ്വതി, മുഹമ്മദ് ബ്ളാത്തൂർ എന്നിവരെ എടുത്ത് പറഞ്ഞു കൊണ്ടാണ് തദ്ദേശ നിവാസികളായ പ്രവർത്തകരെ പരിഗണിക്കാത്തതെന്നും ആരോപണം.
തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിൽ മൽസരിക്കാൻ തീരുമാനിച്ചെങ്കിലും ഡി.സി.സി നേതൃത്വത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് ഇവർ മാറി നിൽക്കുകയായിരുന്നു.
പിന്നീട് ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ചർച്ചകൾ നടത്താൻ ആവശ്യപ്പെട്ടപ്പോൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ നേതൃത്വം ഒരു വർഷം കഴിഞ്ഞിട്ടും അനങ്ങിയില്ലെന്നും ഇപ്പോൾ പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ പ്രവർത്തനത്തിന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് വന്നിരിക്കയാനെന്നും
ഡി.സി.സി ജന.സെക്രട്ടെറി ടി.ജനാർദ്ദനൻ പറഞ്ഞു.
പ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കുന്ന വിഭാഗത്തെ ബന്ധപ്പെട്ട് സജീവമാകാൻ നിർദ്ദേശിച്ചിരുന്നു.
ഇതേ തുടർന്നാണ് അടിയന്തര യോഗം വിളിച്ചുചേർത്തത്.
നേതൃത്വത്തിൻ്റെ ആ അവഗണന അംഗീകരിക്കില്ലെന്നും ഈസ്റ്റ് മണ്ഡലം കമ്മറ്റി പിരിച്ചുവിട്ടത് മുതലുള്ള പ്രശ്നങ്ങൾ അതുപോലെ നിലനിൽക്കുകയാണെന്നും യോഗം വിലയിരുത്തി.
തളിപ്പറമ്പ് കോൺഗ്രസിലെ ജനകീയ നേതാവും നഗരസഭാ വൈസ് ചെയർമാനുമായ കല്ലിങ്കീൽ പത്മനാഭനെ നാലു വർഷത്തോളം സസ്പെൻഷനിൽ നിർത്തി മുന്നോട്ടുപോകുന്നത് ഉൾപ്പെടെ തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ റിബൽ സ്ഥാനാർത്ഥികളെ നിർത്തി മൽസര രംഗത്തിറങ്ങണമെന്ന പ്രവർത്തകരുടെ നിർദ്ദേശം അംഗീകരിച്ചാണ് യോഗം പിരിഞ്ഞത്.
മുൻ മണ്ഡലം പ്രസിഡന്റും മുതിർന്ന നേതാവുമായ സി.സി.ശ്രീധരൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കല്ലിങ്കീൽ പത്മനാഭൻ, മുൻ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് അഡ്വ.സക്കരിയ്യ കായക്കൂൽ, മുൻ മണ്ഡലം പ്രസിഡൻ്റ് പട്ടുവം രവി, നഗരസഭാ കൗൺസിലർ സി.പി.മനോജ്, മുൻ മണ്ഡലം പ്രസിഡന്റ് സി.വി.ഉണ്ണി, അഡ്വ.ഹരിദാസൻ, എസ്.ഇർഷാദ്, സോമൻ, വിനോദ്, ഷാജി, രാമകൃഷ്‌ണൻ, ഹംസ തുടങ്ങി സ്ത്രീകളടക്കം ഇരുപതഞ്ചോളം കോൺഗ്രസ് പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.
Group fighting in the Taliparamba Congress Party. The issues are arising over the suspension of party functionaries and the non-consideration of Congress leaders who are indigenous residents of Taliparamba for the elections.